India
Bihar Assembly has unanimously passed a bill to increase backward caste reservation to 65 percent
India

പിന്നാക്ക ജാതി സംവരണം 65 ശതമാനം: ബിൽ ബിഹാർ നിയമസഭ ഏകകണ്ഠമായി പാസാക്കി

Web Desk
|
9 Nov 2023 3:23 PM GMT

സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75% ആയി ഉയരും

ന്യൂഡൽഹി:പിന്നാക്ക ജാതി സംവരണം 65 ശതമാനമാക്കാനുള്ള ബിൽ ബിഹാർ നിയമസഭ ഏകകണ്ഠമായി പാസാക്കി. സാമ്പത്തിക സംവരണത്തിന്റെ 10 ശതമാനം കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75 ശതമാനമായി ഉയരും. ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയാൽ മാത്രമേ ബിൽ നിയമമാകുകയുള്ളൂ.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുന്നതിനിടെയാണ് ബിൽ പാസാക്കിയത്. ഇത് നിയമമാകുന്നതോടെ, പട്ടിക ജാതിക്കാർക്കുള്ള സംവരണം 20 ശതമാനമായി ഉയരും. പട്ടിക വർഗ വിഭാഗത്തിനുള്ള സംവരണം രണ്ട് ശതമാനമായാണ് ഉയരുക. പിന്നാക്ക വിഭാഗക്കാർക്കുള്ള സംവണം 43 ശതമാനമായി ഉയരും എന്നതാണ് മറ്റൊരു പ്രത്യേകത. സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75% ആയി ഉയരും.

ബിൽ നിയമമാകുന്നതിനു ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിടണം. ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബിൽ നിയമസഭ പാസാക്കിയത്. പിന്നാക്ക വിഭാഗക്കാർ, ദലിതർ, ആദിവാസികൾ എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ളത് എന്നാണ് ജാതി സെൻസസ് റിപ്പോർട്ടിൽ പറയുന്നത്.

Bihar Assembly has unanimously passed a bill to increase backward caste reservation to 65 percent

Similar Posts