India
Bihar bridge collapse,Bihar bridge,bridge collapse,Gayabridge collapse,latest national news,ബിഹാറില്‍ പാലം തകര്‍ന്നു,ബിഹാര്‍,ഗയ
India

ബിഹാറിൽ വീണ്ടും പാലം തകർന്നു; നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെപാലം

Web Desk
|
15 July 2024 7:51 AM GMT

ഗുൾസ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്

ഗയ: ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗയ ജില്ലയിലാണ് പാലം തകർന്നു വീണത്.ഗുൾസ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്.ഭഗ്‌വതി ഗ്രാമത്തെയും ശർമ്മ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.പാലം തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. വിദ്യാർഥികളടക്കം സ്‌കൂളിലേക്കും മറ്റുമുള്ള യാത്രക്ക് ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്.അടുത്തിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായിരുന്നു.

ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്. ജൂലായ് 10-നായിരുന്നു പതിമൂന്നാമത്തെ പാലം തകർന്നു വീണത്.

സംഭവം ബിഹിറില്‍ വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. ഇതിനടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

പാലംതകർന്നു വീഴൽ തുടർക്കഥയായതോടെ 11 എൻജിനിയർമാരെ സർക്കാർ സസ്​പെൻഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സർവെ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകര്‍ന്ന് വീണത്.



Similar Posts