ബിഹാർ മുഖ്യമന്ത്രിയുടെ മകൻ അച്ഛനേക്കാളും 'അഞ്ച് മടങ്ങ്' ധനികൻ
|പുറത്തുവന്ന പുതിയ കണക്കുകൾ പ്രകാരം നിതീഷ് കുമാറിന് സമ്പാദ്യമായി ഉള്ളത് 75.36 ലക്ഷം രൂപയാണ്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാദ് സമ്പത്തിൽ അച്ഛനേക്കാളും അഞ്ച് മടങ്ങ് ധനികൻ. പുറത്തുവന്ന പുതിയ കണക്കുകൾ പ്രകാരം നിതീഷ് കുമാറിന് സമ്പാദ്യമായി ഉള്ളത് 75.36 ലക്ഷം രൂപയാണ്. എന്നാൽ മകന്റെ സമ്പാദ്യം 3.61 കോടി രൂപയാണ്.
ബിഹാർ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സെറ്റിലാണ് ഈ വിവരങ്ങളുള്ളത്. നിതീഷ് കുമാറിന് 16.51 ലക്ഷം രൂപയുടെ ജംഗമ ആസ്തികളും 58.85 ലക്ഷം രൂപയുടെ സ്ഥാപന ആസ്തികളുമാണുള്ളത്.എന്നാൽ മകൻ നിഷാന്തിന് 1.63 കോടിയുടെ ജംഗമ ആസ്തികളും 1.98 കോടി രൂപയുടെ സ്ഥാപന ആസ്തികളുമുണ്ട്.
നിതീഷ് കുമാർ മന്ത്രിസഭയിലെ പല മന്ത്രിമാരും മുഖ്യമന്ത്രിയേക്കാൾ ധനികരാണ്. വികാസ്ഷീൽ ഇൻസാൽ പാർട്ടി സ്ഥാപകനും ഫിഷറീസ് മന്ത്രിയുമായ മുകേഷ് സഹാനിയാണ് മന്ത്രിസഭയിലെ ഏറ്റവും ധനികനായ മന്ത്രി.
2020 ലാണ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ മന്ത്രിസഭ ബിഹാറിൽ അധികാരത്തിലെത്തുന്നത്. 243 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടിയായിരുന്നു എൻഡിഎയുടെ വിജയം. ആർജെഡിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റുകളാണ് നേടിയത്.