India
രാഹുൽ എന്തിനാണ് 50 കാരിയായ വയോധികക്ക് ഫ്ലയിങ് കിസ് നൽകുന്നത്, വേറെ പെണ്‍കുട്ടികളില്ലാഞ്ഞിട്ടാണോ?; കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
India

'രാഹുൽ എന്തിനാണ് 50 കാരിയായ വയോധികക്ക് ഫ്ലയിങ് കിസ് നൽകുന്നത്, വേറെ പെണ്‍കുട്ടികളില്ലാഞ്ഞിട്ടാണോ?'; കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

Web Desk
|
11 Aug 2023 7:51 AM GMT

നിതു സിങ്ങിന്‍റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും രംഗത്തെത്തി

ന്യൂഡൽഹി: ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ച് വിവാദത്തിലായിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള കോൺഗ്രസ് വനിതാ എം.എൽ.എയായ നിതുസിങ്.

രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാനുള്ള നീക്കമാണ് ഫ്ലയിങ് കിസ് വിവാദമെന്നാണ് നീതു പറഞ്ഞത്. 'ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളുടെ ക്ഷാമമില്ല.അദ്ദേഹത്തിന് വേണമെങ്കിൽ ഏതെങ്കിലും പെൺകുട്ടിക്ക് നൽകാം.എന്തിനാണ് 50 വയസുള്ള വയോധികക്ക് അദ്ദേഹം ഫ്ലയിങ് കിസ് നൽകുന്നത്', നീതുസിങ് പറഞ്ഞു. നീതുവിന്റെ പരാമർശനത്തിനെതിരെ ബി.ജെ.പിയും രംഗത്ത് വന്നു.

ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയാണ് നീതുവിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കോൺഗ്രസ് വനിതാവിരുദ്ധ പാർട്ടിയാണെന്നും രാഹുലിന്റെ തെറ്റായ നടപടികൾ പ്രതിരോധിക്കാൻ ഏതറ്റം വരെ പോകുമെന്നും ഷെഹ്സാദ് പൂനാവാല പറഞ്ഞു. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രസംഗം കഴിഞ്ഞ് പാർലമെന്റിൽ നിന്ന് പുറത്തുപോകുമ്പോൾ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി 'ഫ്ലയിങ് കിസ്' നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ബി.ജെ.പിയുടെ നിരവധി വനിതാ എംപിമാർ രാഹുലിനെതിരെപരാതി നൽകിയിരുന്നു.


Similar Posts