India
മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജീവചരിത്രം പരമ്പരയാകുന്നു
India

മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജീവചരിത്രം പരമ്പരയാകുന്നു

Web Desk
|
15 Dec 2021 10:52 AM GMT

2023ൽ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും

മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ ജീവചരിത്രം പരമ്പരയാകുന്നു. ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആഹായിൽ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും പരമ്പര റിലീസ് ചെയ്യുക ആഹാ സ്റ്റുഡിയോയും അപ്ലാസ് എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന നാല് പാൻ-ഇന്ത്യൻ സീരിസുകളിൽ ഒന്നായിരിക്കും ഇത്.വിനയ് സീതാപതി എഴുതിയ ഹാഫ് - ലയൺ: ഹൗ പി.വി നരസിംഹ റാവു ട്രാൻസ്‌ഫോമ്ഡ് ഇന്ത്യ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരമ്പര നിർമിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പ്രകാശ് ഝായാണ് സംവിധാനം ചെയ്യുന്നത്. തിങ്കളാഴ്ച മുംബൈയിൽ ആഹായുടെ പ്രൊമോട്ടർ അല്ലു അരവിന്ദും അപ്ലാസ് എന്റർടൈൻമെന്റ് സിഇഒ സമീർ നായരും ചേർന്ന് ഇതിന്റെ പ്രഖ്യാപനം നടത്തി. യഥാർഥജീവിതത്തെയും പ്രവർത്തിയെയും അടിസ്ഥാനമാക്കി സീരിയസ് എടുക്കുന്ന ത്രില്ലിലാണെന്ന് പ്രകാശ്ഝ പറഞ്ഞു. നമ്മുടെ രാജ്യം ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചവരുടെ കഥ പുതു തലമുറ അറിയേണ്ടതുണ്ട്. മഹാനായ നരസിംഹറാവുവിന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 2023ലായിരിക്കും സീരിയസ് റിലീസ് ചെയ്യുക.

Similar Posts