India
കോടതിയലക്ഷ്യം കാര്യമാക്കേണ്ട, പൊലീസിനെ ഞാന്‍ നോക്കിക്കൊള്ളാം; വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി
India

'കോടതിയലക്ഷ്യം കാര്യമാക്കേണ്ട, പൊലീസിനെ ഞാന്‍ നോക്കിക്കൊള്ളാം'; വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി

Web Desk
|
27 Sep 2021 1:21 PM GMT

കോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ പൊലീസിന് നിരവധി മാര്‍ഗങ്ങളുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു

വിവാദപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കോടതിയലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകള്‍ താന്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ബിപ്ലബ് ദേബിന്റെ പരാമര്‍ശം.

കോടതിക്ക് ഉത്തരവിടാം. പക്ഷേ ആരാണ് പാലിക്കുക. പൊലീസ് തന്റെ അധികാരപരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. അഗര്‍ത്തലയിലെ രബീന്ദ്രഭവനില്‍ ചേര്‍ന്ന ത്രിപുര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ 26ാംമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി അലക്ഷ്യത്തിന് കാരണമാകുമെന്ന് പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഭയക്കുന്നത്. കോടതി വിധിക്കും. പൊലീസാണ് അത് നടപ്പാക്കേണ്ടത്. പൊലീസ് തന്റെ നിയന്ത്രണത്തിലാണ്. കോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ പൊലീസിന് നിരവധി മാര്‍ഗങ്ങളുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ബിപ്ലബ് ദേബ് പൂര്‍ണപരാജയമാണെന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

Related Tags :
Similar Posts