India
biryani served on plate with Lord Rams photo in Delhi
India

ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

Web Desk
|
24 April 2024 5:08 AM GMT

ഹോട്ടലിന് മുമ്പിൽ പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുവെന്ന ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തുന്നത്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​​ത്രം​​​​​പ​​​​​തി​​​​​ച്ച പ്ലേ​​​​​റ്റി​​​​​ൽ ബി​​​​​രി​​​​​യാ​​​​​ണി വി​​​​​ളമ്പിയതിന് ഹോട്ടലുടമയെ ചോദ്യംചെയ്ത് ഡല്‍ഹി പൊലീസ്. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ജ​​​​​ഹാം​​​​​ഗി​​​​​ർ​​​​​പു​​​​​രി​​​​​യി​​​​ലു​​​​ള്ള ഹോട്ടലിലാണ് സംഭവം. ബിരിയാണി കൊടുക്കുന്ന ഡി​​​​​സ്പോ​​​​​സി​​​​​ബി​​​​​ൾ പ്ലേ​​​​​റ്റി​​​​​ൽ ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​ത്രം വന്നതാണ് വിവാദത്തിന് കാരണം.

ടെ​​​​ലി​​​​ഫോ​​​​ണി​​​​ൽ ല​​​​ഭി​​​​ച്ച പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാണ് ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സ്, ഹോട്ടലിലെത്തി പരിശോധിച്ചത്. പിന്നാലെ ഉടമയെ ചോദ്യംചെയ്തു. നി​​​​ര​​​​പ​​​​രാ​​​​ധി​​​​ത്വം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ പ്ലേ​​​​റ്റു​​​​ക​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​യെ വി​​​​ട്ട​​​​യ​​​​ച്ചു.

ഒരു ഫാക്ടറിയിൽ നിന്നുമാണ് ഹോട്ടലുടമ ആയിരം പ്ലേറ്റുകൾ വാങ്ങിയത്. ഇതിൽ ചിലതിൽ മാത്രമാണ് ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നത്. ഉടമ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേപ്പർ പ്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച പേപ്പറിൽ നിന്നാണ് ചിത്രം വന്നതെന്ന് വ്യക്തമായതോടെയാണ് ഉടമയെ വിട്ടയച്ചത്. ''രാമായണ അൺറാവൽഡ്'' എന്ന പുസ്തകത്തിൽ ഉപയോഗിച്ച ചിത്രമാണ് പ്ലേറ്റിൽ അച്ചടിച്ചുവന്നത്. ഈ പുസ്തകത്തിന്റേതുൾപ്പെടയുള്ള പേപ്പറുകളാവാം പ്ലേറ്റ് നിർമിക്കാനായി ഉപയോഗിച്ചതെന്നാണ് മനസിലായത്.

ഹോട്ടലിന് മുമ്പിൽ പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുവെന്ന ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്. പിന്നാലെ പ്ലേറ്റുകളെല്ലാം പരിശോധിച്ചു. എന്നാല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​മെ​​​​ന്ന പൊ​​​​ലീ​​​​സി​​​​ന്‍റെ ഉ​​​​റ​​​​പ്പ് ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ്രതിഷേധക്കാര്‍ പി​​​​രി​​​​ഞ്ഞു​​​​പോ​​​​യ​​​​ത്.

''ഷോപ്പിലെ വിരലിലെണ്ണാവുന്ന പ്ലേറ്റുകളിലെ ശ്രീരാമന്റെ ചിത്രം കണ്ടെത്തിയുള്ളൂവെന്നും ഇതിൽ ചിലത് ഉപയോഗിച്ചതായും എന്നാൽ സംഭവത്തിൽ ഹോട്ടലുടമക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡൽഹി നോർത്ത് വെസ്റ്റ് ഡി.സി.പി ജിതേന്ദ്ര മീണ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തി പരിശോധിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു. മുന്‍കരുതല്‍ എന്ന നിലക്ക് ഹോട്ടലുടുമയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Similar Posts