മിസോറാമിൽ മണിപ്പൂർ സംഘർഷം പ്രധാന പ്രചാരണ ആയുധമാക്കാന്‍ കോണ്‍ഗ്രസ്
|മിസോറാമിൽ തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും
ഐസ്വാള്‍: മിസോറാമിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ്. മണിപ്പൂർ സംഘർഷം പ്രധാന പ്രചാരണ ആയുധമാക്കുവാനാണ് കോൺഗ്രസ് തീരുമാനം.മിസോറാമിൽ തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും, നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മിസോ നാഷണൽ ഫ്രണ്ടും പോരാട്ടത്തിനിറങ്ങുന്നത്. പക്ഷെ ഇത്തവണത്തെ പോരാട്ടത്തിനു പുതിയ പാർട്ടിയായ സൊറാം പീപ്പിൾസ് മൂവ്മെന്‍റും ഉണ്ട് .നവംബർ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരമാകും നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇവരോട് പോരാടി സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്.
അതേസമയം മിസോറാമിൽ മണിപ്പൂർ വിഷയം പ്രധാന പ്രചാരണ ആയുധമാക്കുവാനാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇന്നലെ മിസോറാമിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ഗാന്ധി മണിപ്പൂർ വിഷയത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്നും പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന രാഹുൽ മണിപ്പൂർ വിഷയം ഉയർത്തിയായിരിക്കും ചർച്ചകൾ നടത്തുക. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിൽ മണിപ്പൂ"BJP Against Tribals, Dalits": Rahul Gandhi Kickstarts Mizoram Campaignർ വിഷയത്തിൽ ബി.ജെ.പിയോട് കടുത്ത അമർഷമാണുള്ളത് .ഇത് എൻ.ഡി.എ കക്ഷിയായ എം.എൻ.എഫിന് തിരിച്ചടിയുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.