India
ഇവർ രാമഭക്തരല്ല, രാവണ ഭക്തർ; ഇന്ധനം വാങ്ങാൻ കേന്ദ്രം കൂപ്പൺ വിതരണം ചെയ്യണമെന്ന് രാജസ്ഥാൻ മന്ത്രി
India

'ഇവർ രാമഭക്തരല്ല, രാവണ ഭക്തർ'; ഇന്ധനം വാങ്ങാൻ കേന്ദ്രം കൂപ്പൺ വിതരണം ചെയ്യണമെന്ന് രാജസ്ഥാൻ മന്ത്രി

Web Desk
|
29 March 2022 5:11 AM GMT

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നാലര മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.

'കശ്മീർ ഫയൽസ്' സിനിമക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നതുപോലെ കേന്ദ്രസർക്കാർ പൊതുജനങ്ങൾക്ക് ഇന്ധനം വാങ്ങാൻ കൂപ്പൺ നൽകണമെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് ഖജാരിയാവാസ്. 'തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവർ രാമ ഭക്തരല്ല രാവണ ഭക്തരാണ്. 'കശ്മിർ ഫയൽസ്' സിനിമക്ക് മന്ത്രിമാർ ടിക്കറ്റുകൾ വിതരണം ചെയ്യുന്നതുപോലെ പെട്രോളും ഡീസലും വാങ്ങാനും അവർ കൂപ്പൺ വിതരണം ചെയ്യണം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നാലര മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തുടർച്ചയായി രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് രൂപയാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്.

വിവേക് അഗ്നിഹോത്രിയുടെ 'കശ്മീർ ഫയൽസ്' എന്ന സിനിമക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ വ്യാപക പ്രചാരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് നികുതി ഒഴിവാക്കി നൽകിയിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ബിജെപി നേതാക്കൾ തിയേറ്ററുകളിൽ മുഴുവൻ സീറ്റും ബുക്ക് ചെയ്തു സൗജന്യ പ്രദർശനം നടത്തി ആളുകളെ സിനിമ കാണാൻ പ്രേരിപ്പിച്ചിരുന്നു.

Similar Posts