India
arvind kejriwal
India

ജയില്‍മോചിതനായ കെജ്‌രിവാളിന്‍റെ മുഖ്യ ശ്രദ്ധ ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കൽ

Web Desk
|
14 Sep 2024 1:07 AM GMT

മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയുന്നില്ല എന്നതായിരിക്കും ബിജെപിയുടെ മുഖ്യ ആയുധം

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയാണ് ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മുഖ്യ ശ്രദ്ധ. മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയുന്നില്ല എന്നതായിരിക്കും ബിജെപിയുടെ മുഖ്യ ആയുധം . ഈ വെല്ലുവിളി എങ്ങനെ മറികടക്കാം എന്നതാണ് ആം ആദ്മി പാർട്ടിയുടെ ചിന്ത.

അഞ്ചര മാസത്തിനു ശേഷം സ്ഥിരം ജാമ്യം ലഭിച്ച സന്തോഷമുണ്ടെങ്കിലും സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അരവിന്ദ് കെജ്‍രിവാളിന് പ്രവേശനം ഇല്ലെന്നത് ആം ആദ്മിയെ പ്രതിരോധത്തിലാക്കുന്നുണ്ട് . നിലവിൽ ഭരണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളിലും അവസാന ഒപ്പ് പതിയേണ്ടത് ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടേതാണ് . ഇഡി കേസിൽ ജാമ്യം നൽകിയപ്പോഴും മൂന്നംഗ ബെഞ്ചിന് ജസ്റ്റിസ് സഞ്ജീവ്‌ഖന അധ്യക്ഷനായ ബെഞ്ച് ബെഞ്ച് വിട്ടിരുന്നു. അന്നത്തെ വ്യവസ്ഥകളാണ് ജയിൽ മോചിതനായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചത്. ഈ വിഷയം വീണ്ടും സുപ്രിംകോടതിയുടെ ശ്രദ്ധയിൽ പെടുത്തി ഇളവ് നേടിയെടുക്കാമെന്നാണ് ആം ആദ്മി ലീഗൽ സെല്ലിന്‍റെ മനസിലിരുപ്പ്.

ഹരിയാനയിൽ നടക്കുന്ന ത്രികോണ മത്സരം ബിജെപിക്ക് നേട്ടമുണ്ടാക്കി നൽകുമോ എന്ന ആശങ്കയും കെജ്‌രിവാളിനുണ്ട് . കോൺഗ്രസും ആംആദ്മിയും ഒരേ മുന്നണിയിൽ മത്സരിച്ചിരുന്നെങ്കിൽ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുമായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയും കഴിഞ്ഞാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ആം ആദ്മിക്ക് വിജയപ്രതീക്ഷയുള്ള പത്ത് സീറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കെജ്‌രിവാൾ തയ്യാറെടുക്കുന്നത്.

Related Tags :
Similar Posts