India
George Kurian,BJP,kerala,Narendra Modi,Modi Oath,Modi 3.0,latest national news,മോദിയുടെ മൂന്നാംമന്ത്രിസഭ,ജോര്‍ജ് കുര്യന്‍,കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
India

മോദിയുടെ മൂന്നാംമന്ത്രിസഭ: ബി.ജെ.പി നേതാവ് ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും

Web Desk
|
9 Jun 2024 9:18 AM GMT

മോദിയുടെ ചായസൽക്കാരത്തിൽ പങ്കെടുത്തു

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ മന്ത്രിസഭയില്‍ കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് ജോർജ് കുര്യനും കേന്ദ്രമന്ത്രിയായേക്കും. നരേന്ദ്രമോദിയുടെ ചായസൽക്കാരത്തിൽ കുര്യനും പങ്കെടുത്തു.കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ബി.ജെ.പിയുടെ ന്യൂനപക്ഷമുഖം എന്ന നിലയില്‍ പാര്‍ട്ടിക്കിടയില്‍ ശക്തമായ സ്ഥാനമുണ്ടാക്കിയെടുത്ത ജോര്‍ജ് കുര്യന് ഇത്തവണ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുകയായിരുന്നു. സുരേഷ് ഗോപിക്ക് പുറമെയാണ് കേരളത്തില്‍ നിന്ന് ഒരാള്‍ കൂടി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്.

ഇന്ന് വൈകിട്ട് ഏഴേകാലിനാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. അമിത് ഷാ, രാജ്നാഥ് സിങ്, ശിവ്‍രാജ് സിങ് ചൗഹാൻ തുടങ്ങിയ ബിജെപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് വീതവും ഘടകകക്ഷി നേതാക്കളും മന്ത്രിമാരായി അധികാരമേൽക്കും. അനുരാഗ് ഠാക്കൂറിനെയും സ്മൃതി ഇറാനിയേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല.അജിത് പവാർ വിഭാഗം എൻസിപിക്കും മന്ത്രിസ്ഥാനമില്ല.


Similar Posts