India
ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ബി.ജെ.പി എം.പിയ്ക്ക് പിഴ; പിന്നാലെ ക്ഷമാപണം
India

ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ബി.ജെ.പി എം.പിയ്ക്ക് പിഴ; പിന്നാലെ ക്ഷമാപണം

Web Desk
|
4 Aug 2022 2:22 PM GMT

ഡല്‍ഹിയില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ റാലിയിലാണ് ഹെല്‍മറ്റ് ധരിക്കാതെ മനോജ് തിവാരി ബൈക്ക് ഓടിച്ചത്

ഡല്‍ഹി: ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ബി.ജെ.പി എം.പി മനോജ് തിവാരിക്ക് പിഴ ചുമത്തി. ഡല്‍ഹിയില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ റാലിയിലാണ് ഹെല്‍മറ്റ് ധരിക്കാതെ മനോജ് തിവാരി ബൈക്ക് ഓടിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിന്‍റെ ഭാഗമായിട്ടായിരുന്നു മോട്ടോര്‍ സൈക്കിള്‍ റാലി.

പിന്നാലെയാണ് ക്ഷമാപണവുമായി എംപി രംഗത്തെത്തിയത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും എംപി ട്വീറ്റ് ചെയ്തു.

'ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതില്‍ ഖേദിക്കുന്നു. പിഴ അടയ്ക്കും. ചിത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ കൃത്യമാണ്. റെഡ് ഫോര്‍ട്ട് ആണ് സ്ഥലം. ഹെല്‍മറ്റ് ധരിക്കാതെ ആരും വാഹനമോടിക്കരുത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നിങ്ങളെ വേണം' - മനോജ് തിവാരി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഹെല്‍മറ്റ് ധരിക്കാത്തതിനു പുറമേ ലൈന്‍സോ വാഹനത്തിന്റെ പുകപരിശോധന സര്‍ട്ടിഫിക്കറ്റോ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നിരവധി എം.പിമാരും ഇന്നത്തെ മോട്ടോര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഡല്‍ഹി ട്രാഫിക് പൊലീസ് മനോജ് തിവാരിക്ക് പിഴ ചുമത്തിയത്.



Related Tags :
Similar Posts