India
ബംഗാളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ യോഗി ആതിദ്യനാഥിനെപ്പോലുള്ളവരും പൊലീസ് ഏറ്റുമുട്ടലും വേണം; ബി.ജെ.പി നേതാവ്
India

'ബംഗാളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ യോഗി ആതിദ്യനാഥിനെപ്പോലുള്ളവരും പൊലീസ് ഏറ്റുമുട്ടലും വേണം'; ബി.ജെ.പി നേതാവ്

Web Desk
|
25 Aug 2023 7:13 AM GMT

കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് നിയമത്തിന്റെ വഴിയിലാണെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഏറ്റുമുട്ടൽ വേണമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെയുള്ള ഒരു നേതാവിന് മാത്രമേ സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നും സുവേന്ദു പറഞ്ഞു.

'പശ്ചിമ ബംഗാൾ കൊലയാളികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ഒരാൾക്ക് മാത്രമേ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയൂ.. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാജയമാണ്..' അദ്ദേഹം പറഞ്ഞു. 'സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില ഭയാനകമാണ്. ആവശ്യമെങ്കിൽ ഈ കുറ്റവാളികളെ നേരിടണം. ഈ കുറ്റവാളികൾക്ക് മനുഷ്യരോടൊപ്പം ജീവിക്കാൻ അവകാശമില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.

അതേസമയം, ബി.ജെ.പി നേതാവിന്റെ അഭിപ്രായത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ തപസ് റോയ് രംഗത്തെത്തി. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് നിയമത്തിന്റെ വഴിയിലാണ്. സ്ത്രീകൾക്കെതിരായ കേസുകളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകാനും ഇരകൾക്ക് നീതി നൽകാനുമാണുമാണ് ആഗ്രഹിക്കുന്നത്. പൊലീസ് ഏറ്റുമുട്ടൽ നടത്തി ബംഗാളിലും താബിബാൻ മോഡൽ ഭരണം കൊണ്ടുവരാനാണോ ബി.ജെ.പി നേതാവ് ആഗ്രഹിക്കുന്നതെന്നും ടി.എം.സി എം.എൽ.എ ചോദിച്ചു.

Similar Posts