India
പാക് യുവതിയെ ഓൺലൈനായി വിവാഹം ചെയ്ത് യുപി ബിജെപി നേതാവിന്റെ മകൻ
India

പാക് യുവതിയെ ഓൺലൈനായി വിവാഹം ചെയ്ത് യുപി ബിജെപി നേതാവിന്റെ മകൻ

Web Desk
|
20 Oct 2024 9:15 AM GMT

പാകിസ്താനിലെ ലാഹോർ സ്വദേശിനിയാണ് വധു.

ലഖ്നൗ: പാകിസ്താൻ യുവതിയെ ഓൺലൈനായി വിവാഹം ചെയ്ത് യുപിയിലെ ബിജെപി നേതാവിന്റെ മകൻ. ബിജെപി കോർപറേറ്ററായ തഹ്സീൻ ഷാഹിദിന്റെ മകൻ മുഹമ്മദ് അബ്ബാസ് ആണ് പാക് യുവതിയായ അന്ദ്ലീപ് സഹ്റയെ ഓൺലൈനായി വിവാഹം ചെയ്തത്. ബിജെപി നേതാവ് തന്നെയാണ് മകന്റെ വിവാഹം അസാധാരണ രീതിയിൽ നടത്തിക്കൊടുത്തത്.

പാകിസ്താനിലെ ലാഹോർ സ്വദേശിനിയാണ് വധുവായ സഹ്റ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ മൂലം വധുവിന് വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചിരുന്നില്ല. കൂടാതെ സഹ്റയുടെ മാതാവ് റാണ യാസ്മിൻ സൈദിയെ അസുഖം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചത് കൂടുതൽ വെല്ലുവിളിയായി. ഇതോടെയാണ് ഓൺലൈനായി നിക്കാഹ് നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചത്.

വെള്ളിയാഴ്ച രാത്രി ഷാഹിദും കുടുംബവും ഒരു ഇമാംബാരയിൽ ഒത്തുകൂടി. ലാഹോറിൽ നിന്നാണ് വധുവിൻ്റെ കുടുംബം ചടങ്ങിൽ പങ്കെടുത്തത്. നിക്കാഹിന് സ്ത്രീയുടെ സമ്മതം അനിവാര്യമാണെന്നും അത് അവർ മൗലാനയെ അറിയിക്കുമെന്നും ഷിയാ നേതാവ് മൗലാന മഹ്ഫൂസുൽ ഹസൻ ഖാൻ ഇസ്‌ലാമിൽ പറഞ്ഞു.

തുടർന്ന്, ഇരു ഭാഗത്തുമുള്ള മൗലാനമാർക്ക് ഒരുമിച്ച് ചടങ്ങ് നടത്താനാകുമ്പോൾ ഓൺലൈൻ നിക്കാഹ് സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ തൻ്റെ ഭാര്യക്ക് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎൽസി ബ്രിജേഷ് സിങ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

Similar Posts