India
BJP MP demands to remove India from constitution, BJP MP Naresh Bansal demands word India to be removed from constitution, BJP MP Naresh Bansal, India, BJP, controversy over India, opposition alliance

നരേഷ് ബന്‍സാല്‍

India

''അടിമത്തത്തിന്‍റെ അടയാളം; ഭരണഘടനയിൽനിന്ന് 'ഇന്ത്യ'യെ നീക്കണം''; ആവശ്യവുമായി ബി.ജെ.പി എം.പി

Web Desk
|
28 July 2023 11:53 AM GMT

ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും പോപുലർ ഫ്രണ്ടിലുമെല്ലാം ഇന്ത്യയുണ്ടെന്ന് നേരത്തെ മോദി ആക്ഷേപിച്ചിരുന്നു

ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യം 'ഇൻഡ്യ'യ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണം തുടരുന്നതിനിടെ 'ഇന്ത്യ'യ്‌ക്കെതിരെയും ബി.ജെ.പി. ഇന്ത്യ എന്ന പേര് ഭരണഘടനയിൽനിന്ന് നീക്കണമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി നരേഷ് ബൻസാൽ ആവശ്യപ്പെട്ടു.

ഇന്ന് പാർലമെന്റിലായിരുന്നു ഉത്തരാഖണ്ഡിൽനിന്നുള്ള രാജ്യസഭാ അംഗമായ നരേഷിന്റെ ആവശ്യം. 'കോളനി ഭരണത്തിൽ അടിച്ചേൽപിക്കപ്പെട്ട പേരാണ് ഇന്ത്യ. രാജ്യത്തിന്റെ യഥാർത്ഥ നാമം ഭാരത് എന്നാണ്. രാജ്യം ഇപ്പോഴും ചുമയ്ക്കുന്ന അടിമത്തത്തിന്റെ അടയാളമാണ് ഇന്ത്യ. അത് ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണം'-പ്രസംഗത്തിൽ എം.പി ആവശ്യപ്പെട്ടു.

സമാനമായ പരാമർശവുമായി നേരത്തെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമയും രംഗത്തെത്തിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരതവും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നായിരുന്നു ഹിമാന്തയുടെ പ്രതികരണം. ട്വിറ്റർ ബയോയിൽനിന്ന് ഇന്ത്യ മാറ്റി ഭാരതം എന്നു ചേർക്കുകയും ചെയ്തിരുന്നു അദ്ദേഹം.

ഇൻഡ്യ എന്ന പേര് ഉപയോഗിക്കുന്നത് രാജ്യസ്നേഹം കൊണ്ടല്ലെന്നും രാജ്യത്തെ കൊള്ളയടിക്കാൻ വേണ്ടിയാണെന്നും ഇന്നലെ മോദി പ്രതികരിച്ചിരുന്നു. ഭീകരസംഘടനയായ സിമി രൂപീകരിക്കപ്പെട്ടത് കോൺഗ്രസ് ഭരണകാലത്താണ്. സിമിയുടെ പേരിലും ഇൻഡ്യ ഉണ്ടായിരുന്നു. ഇപ്പോൾ പേര് മാറ്റിയത് യു.പി.എ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണെന്നും മോദി രാജസ്ഥാനിലെ ബി.ജെ.പി റാലിയിൽ പറഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും പോപുലർ ഫ്രണ്ടിലുമെല്ലാം ഇന്ത്യയുണ്ടെന്ന് നേരത്തെ മോദി ആക്ഷേപിച്ചിരുന്നു.

Summary: 'Symbol of British slavery': BJP MP Naresh Bansal demands word 'India' to be removed from constitution

Similar Posts