പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജ്യസഭയിലാവശ്യപ്പെട്ട് ബിജെപി എംപി
|ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്ന് പറഞ്ഞ് ബിജെപി എംപി കിരോരി ലാൽ മീനയാണ് ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടത്
പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമാക്കണമെന്നും അതുവഴി അവയെ അറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നിമം കൊണ്ടുവരണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ട് ബിജെപി എംപി. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്ന് പറഞ്ഞ് ബിജെപി എംപി കിരോരി ലാൽ മീനയാണ് ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടത്. ബാബർ, ഹൂമയൂൺ, അക്ബർ തുടങ്ങിയ മുഗൾ ഭരണാധികാരികൾ ഗോവധം നിരോധിച്ചിരുന്നുവെന്നും എംപി പറഞ്ഞു. നിലവിൽ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം.
അതേസമയം, രാജ്യത്ത് അനധികൃത മതപരിവർത്തനം വർധിച്ചുവരികയാണെന്നും അതിനെതിരെ ദേശീയ നിയമം വേണമെന്നും ബിജെപിയുടെ ഹർനാഥ് യാദവ് ആവശ്യപ്പെട്ടു. ദേശസുരക്ഷയും സാമൂഹിക സൗഹാർദവും സംരക്ഷിക്കാൻ ഈ നിയമം അനിവാര്യമാണെന്നും അദ്ദേഹം ശൂന്യവേളയിൽ പറഞ്ഞു.
"Declare Cow The National Animal," Insists BJP MP In Rajya Sabha https://t.co/8G6ipmWSwq pic.twitter.com/I5U3y7M2jp
— NDTV News feed (@ndtvfeed) December 14, 2021
എന്നാൽ മിസോറാമിലെ മ്യാൻമർ അഭയാർത്ഥികളെ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹതിക്കണമെന്നും എംഎൻഎഫ് എംപിയായ കെ. വാൻലാൽവെന ആവശ്യപ്പെട്ടു.