India
ഡാനിഷ് അലി  എം.പിയുടെ ഭാഗത്ത് നിന്നും മോശം പരാമർശമുണ്ടായെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ
India

ഡാനിഷ് അലി എം.പിയുടെ ഭാഗത്ത് നിന്നും മോശം പരാമർശമുണ്ടായെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

Web Desk
|
23 Sep 2023 6:00 PM GMT

പ്രധാനമന്ത്രിക്കെതിരെ ഡാനിഷ് അലി മോശം പരാമർശം നടത്തിയതെന്നാരോപിച്ച് നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്തയച്ചു

ഡൽഹി: ബി.എസ്.പി എം.പി ഡാനിഷ് അലിയുടെ ഭാഗത്ത് നിന്നും മോശം പരാമർശമുണ്ടായെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. പ്രധാനമന്ത്രിക്കെതിരെയാണ് ഡാനിഷ് അലി മോശം പരാമർശം നടത്തിയതെന്ന് സ്പീക്കർക്ക് അയച്ച കത്തിൽ നിഷികാന്ത് ദുബെ ആരോപിച്ചു. രമേശ്ബിധുഡിയുടേതടക്കം എല്ലാ മോശം പരാമർശങ്ങളും അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ലോകസഭയിൽ ഡാനിഷ് അലിയുടെ ഭാഗത്ത് നിന്ന് ഒരു മോശം പരാമർശമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരത്തിലൊരു പരാമർശം രമേശ് ബിദുഡിയുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രധാന മന്ത്രിക്കെതിരെയാണ് ഡാനിഷ് അലി പരാമർശം നടത്തിയത്. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള മോശം പരാമർശങ്ങൾ ലോക്‌സഭയിലുയരുന്ന സാഹചര്യമുണ്ടായിരുന്നു. അതിനാൽ ഈ പരാമർശങ്ങളെല്ലാം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് കത്തിൽ പറയുന്നത്.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുമെല്ലാം പരിഹസിച്ച് കൊണ്ട് പരാമർശം നടത്തിയ നേതാവാണ് നിഷികാന്ത് ദുബെ. ഇദ്ദേഹത്തിനെതിരെ വളരെയധികം വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു. രമേശ് ബിദൂരിയെ സംരക്ഷിക്കുന്ന തരത്തിലേക്ക് ബി.ജെ.പി പോകുന്നുവെന്ന സൂചനയാണ് ഇതിലുടെ ലഭിക്കുന്നത്. രമേശ് ബിദുരിയോട് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. കൂടാതെ ലോക്‌സഭാ സ്പീക്കറും ഈ വിഷയത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. സംഭവത്തിൽ സ്പീക്കർ നിയമാനുസൃതമായി നടപടിയെടുത്തില്ലെങ്കിൽ താൻ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് പുറത്തു പോകുമെന്ന് ഡാനിഷ് അലി പറഞ്ഞിരുന്നു. ഇൻഡ്യ മുന്നണിയടക്കം ഡാനിഷ് അലിക്ക് പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്.

Similar Posts