India
നവരാത്രിയിൽ രാജ്യത്തെല്ലായിടത്തും ഇറച്ചിക്കടകൾ അടയ്ക്കണം: ബിജെപി എം.പി
India

നവരാത്രിയിൽ രാജ്യത്തെല്ലായിടത്തും ഇറച്ചിക്കടകൾ അടയ്ക്കണം: ബിജെപി എം.പി

Web Desk
|
5 April 2022 4:30 PM GMT

അസദുദ്ദീൻ ഉവൈസിയെ പോലെയുള്ള നേതാക്കളുടെ പ്രകോപന പ്രസ്താവനകൾ മുസ്‌ലിംകൾ ചെവി കൊള്ളരുതെന്നും ഹിന്ദു ആഘോഷത്തെ മാനിക്കണമെന്നും എം.പി ഉപദേശിച്ചു

ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെല്ലായിടത്തും നവരാത്രി വേളയിൽ ഇറച്ചിക്കടകൾ അടയ്ക്കണമെന്ന് ഡൽഹിയിൽനിന്നുള്ള ബിജെപി എം.പി പർവേശ് സാഹിബ് സിങ് വർമ. നവരാത്രിയിൽ ഇറച്ചിക്കടകൾ അടയ്ക്കണമെന്ന സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെ ഉത്തരവിനെ പിന്തുണച്ചാണ് എംപിയുടെ അഭിപ്രായപ്രകടനം. 'സൗത്ത് എംസിഡിയുടെ ഉത്തരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെ മറ്റു എംസിഡികളിലും(ഈസ്റ്റ്, നോർത്ത്) ഈ നിയമം പിന്തുടരണം. രാജ്യത്തെല്ലായിടത്തും വേണം' ബിജെപി ഭരിക്കുന്ന കോർപ്പറേഷനിലെ മേയറെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു.

അസദുദ്ദീൻ ഉവൈസിയെ പോലെയുള്ള നേതാക്കളുടെ പ്രകോപന പ്രസ്താവനകൾ മുസ്‌ലിംകൾ ചെവി കൊള്ളരുതെന്നും ഹിന്ദു ആഘോഷത്തെ മാനിക്കണമെന്നും കോർപ്പറേഷൻ തീരുമാനം സ്വാഗതം ചെയ്യണമെന്നും വെസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള വർമ ഉപദേശിച്ചു. മുസ്‌ലിംകളുടെ ആഘോഷം വരുമ്പോൾ മറ്റുള്ളവരും മാനിക്കണമെന്നും എംപി പറഞ്ഞു.

നവരാത്രി പ്രമാണിച്ച് ഏപ്രിൽ 11 വരെ ഇറച്ചിക്കടകൾ തുറക്കാൻ അനുവദിക്കില്ലെന്നാണ് എസ്ഡിഎംസി അറിയിച്ചിരിക്കുന്നത്. മുൻസിപ്പൽ കമ്മീഷണർക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മേയർ കത്തെഴുതി. എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

എന്നാൽ മേയറുടെ നിർദേശത്തെ കോൺഗ്രസും ആംആദ്മി പാർട്ടിയും നിശിതമായി വിമർശിച്ചു. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷണർക്കാണ് അധികാരമെന്നും മേയറുടേത് വാർത്തയിൽ ഇടപിടിക്കാനും നേതാക്കളെ പ്രീണിപ്പിക്കാനുമുള്ള ശ്രമമാണെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് അഭിഷേക് ദത്ത് വിമർശിച്ചു.

ഡൽഹിയിൽ ഇത്തരം നിയമം കൊണ്ടുവരും മുമ്പ് ബിജെപി അധികാരത്തിലുള്ള യുപിയിലോ ഹരിയാനയിലോ കൊണ്ടുവരണമെന്ന് എഎപി നേതാവ് ദുർഗേഷ് പഥക് ആവശ്യപ്പെട്ടു. എസ്ഡിഎംസിക്ക് കീഴിൽ 1500 ഇറച്ചിക്കടകാളാണ് പ്രവർത്തിക്കുന്നത്. നവരാത്രിയിൽ കട തുറക്കരുതെന്ന് ആദ്യമായാണ് ആവശ്യപ്പെടുന്നത്.

BJP MP from Delhi Parvez Sahib Singh Verma has demanded the closure of butcher shops not only in Delhi but across the country during Navratri.

Similar Posts