India
കർണാടക മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് സൂചന
India

കർണാടക മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് സൂചന

Web Desk
|
27 July 2021 7:38 AM GMT

കേന്ദ്രമന്ത്രി പ്രൽഹദ് ജോഷി, മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പാർട്ടി സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്

കർണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് ഏഴരക്ക് ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. കേന്ദ്രമന്ത്രി പ്രൽഹദ് ജോഷി, മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പാർട്ടി സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

പാർട്ടിയിലെ തന്നെ എതിർപ്പിനെ തുടർന്ന് രാജി വെയ്ക്കേണ്ടി വന്ന യദ്യൂരപ്പയ്ക്ക് പകരം കർണ്ണാടകയിൽ മുഖ്യമന്ത്രിയാകുന്നയാൾ പൊതു സമ്മതനാകണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ആരാവണം എന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിൽ തീരുമാനം ആയതാണ് വിവരം. ഇന്ന് ചേർന്ന ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിനിടെ മുതിർ നേതാക്കൾ ഈ വിഷയത്തിൽ ചർച്ച നടത്തിയെന്നാണ് സൂചന.

വൈകിട്ട് 7.30 ന് ചേരുന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടകുമെന്നാണ് വിവരം. അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും ബി.ജെ.പി കർണ്ണാടകയിൽ പദ്ധതിയിടുന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ മുതിർന്ന മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെട്ടേക്കാം. കേന്ദ്ര മന്ത്രി പ്രൽഹദ് ജോഷി, മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, പാർട്ടി സംഘടന സെക്രട്ടറി ബി എൽ സന്തോഷ് എന്നീ പേരുകൾ മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. 17 ശതമാനം ലിംഗായത്ത് വിഭാഗമുള്ള കർണ്ണാടകയിൽ ഈ സമുദായത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാവണമെന്ന് തീരുമാനം ഉണ്ടായാൽ നിലവിലെ മന്ത്രിസഭയിൽ അംഗമായ മുരുകേഷ് നിഗാനയെയും എം.എൽ.എയായ അർവിന്ദ് ബല്ലാദിനെയും പരിഗണിച്ചേക്കാം. ദളിത് വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യ മന്ത്രിയാകണമെന്ന് ആവശ്യമുയർന്നാൽ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിനും നറുക്ക് വീഴും.

Similar Posts