India
![sikkim election counting sikkim election counting](https://www.mediaoneonline.com/h-upload/2024/06/02/1426390-sikkim-election.webp)
India
അരുണാചൽ പ്രദേശിൽ ഭരണത്തുടർച്ച ഉറപ്പിച്ച് ബി.ജെ.പി; സിക്കിമിൽ എസ്.കെ.എം മുന്നിൽ
![](/images/authorplaceholder.jpg?type=1&v=2)
2 Jun 2024 4:27 AM GMT
വോട്ടെണ്ണൽ പുരോഗമിക്കുന്നു
ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. അരുണാചലിൽ ബി.ജെ.പി തുടർഭരണം ഉറപ്പിച്ചു. 33 സീറ്റിൽ ബി.ജെ.പിയാണ് മുന്നിൽ.
60 അംഗ നിയമസഭയിൽ 10 ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻ.ഡി.എ ഘടക കക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി ആറിടത്തും മറ്റുള്ളവർ ഒമ്പതിടത്തും മുന്നിട്ട് നിൽക്കുന്നു.
സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയാണ് (എസ്.കെ.എം) മുന്നിൽ. 32ൽ 31 സീറ്റിലും ലീഡുണ്ട്. ഒരു സീറ്റിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടാണ് (എസ്.ഡി.എഫ്) മുന്നിൽ.
2019ൽ 17 സീറ്റ് നേടി എസ്.കെ.എം ആണ് അധികാരത്തിലേറിയത്. 25 വർഷമായി ഭരണത്തിലുണ്ടായിരുന്ന എസ്.ഡി.എഫിന് 15 സീറ്റ് മാത്രമാണ് അന്ന് നേടാനായത്.