India
മണിപ്പൂർ കലാപം; സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം
India

മണിപ്പൂർ കലാപം; സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം

Web Desk
|
30 Sep 2023 2:41 AM GMT

അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന് സംസ്ഥാന നേതാക്കൾ കത്തയച്ചു

ഡൽ​ഹി: മണിപ്പൂരിൽ കലാപം തുടരുന്നതിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന് സംസ്ഥാന നേതാക്കൾ കത്തയച്ചു. ബിജെപി മണിപ്പുർ അധ്യക്ഷ എ.ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നൽകിയത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർഥന. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും കത്തിൽ. പ്രശ്നക്കാരെ അറസ്റ്റുചെയ്യണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ പറയുന്നു.

Similar Posts