ബംഗാളിൽ ബി.ജെ.പിക്ക് മുന്നേറ്റം; മമതക്ക് തിരിച്ചടിയുണ്ടാകുമെന്ന് എക്സിറ്റ് പോൾ
|ബി.ജെ.പിക്ക് 21-26 സീറ്റ് വരെ ലഭിക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ബി.ജെ.പി 21-26 സീറ്റ് നേടുമെന്നാണ് ജൻ കി ബാത് പ്രവചിക്കുന്നത്. ടി.എം.സിക്ക് 16-സീറ്റും കോൺഗ്രസിന് 0-2 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
ന്യൂസ്-ഡി-ഡൈനാമിക്സ് ബി.ജെ.പിക്ക് 21ഉം തൃണമൂലിന് 19ഉം കോൺഗ്രസിന് രണ്ട് സീറ്റുകളിലും വിജയം പ്രവചിക്കുന്നു. റിപ്പബ്ലിക് ഭാരത്-മാട്രൈസ് ബി.ജെ.പിക്ക് 21-25 സീറ്റുകളിൽ വിജയസാധ്യതയും തൃണമൂൽ 16-20 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു. ഒരു സീറ്റാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.
ആർ ബഗ്ല ബി.ജെ.പിക്ക് 22 സീറ്റും തൃണമൂലിന് 18 സീറ്റും പ്രവചിക്കുന്നു. 2019ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും ബി.ജെ.പി 18 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളുമായിരുന്നു നേടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻ.ഡി.എക്ക് 350ൽ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ഇൻഡ്യാ മുന്നണിക്ക് പരമാവധി 125 വരെ നേടാൻ മാത്രമേ കഴിയൂ എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്.