ബി.ജെ.പിയുടെ പശു രാഷ്ട്രീയം ഹിന്ദു വോട്ടുകൾ പിടിക്കാൻ മാത്രമാണെന്ന് ശിവസേന
|ഹിന്ദു വോട്ടുകൾ തട്ടിയെടുക്കാൻ വേണ്ടിയാണ് രാമക്ഷേത്രത്തിന്‍റെയും പശുവിന് രാഷ്ട്രീയം നടത്തുന്നതെന്നും സാമ്‌ന ആരോപിച്ചു
മുംബൈ: ബി.ജെ.പിയുടെ പശു രാഷ്ട്രീയം ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് ശിവസേന. പശുക്കൾക്കും രാമക്ഷേത്രത്തിനും വേണ്ടിയാണ് ബി.ജെ.പി രാഷ്ട്രീയം തുടങ്ങിയതെന്നും അത് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌ന ആരോപിച്ചു.
ഹിന്ദു വോട്ടുകൾ തട്ടിയെടുക്കാൻ വേണ്ടിയാണ് രാമക്ഷേത്രത്തിന്‍റെയും പശുവിന് രാഷ്ട്രീയം നടത്തുന്നതെന്നും സാമ്‌ന ആരോപിച്ചു. "ചില സംസ്ഥാനങ്ങളിൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കും, അതിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഉണ്ടാകും.തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ സർക്കാരിന് ഒന്നും പറയാനില്ല, അതിനാൽ വൈകാരികവും മതപരവുമായ വിഷയങ്ങളിൽ മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. '' സാമ്ന പറയുന്നു. സംഘ്പരിവാറിനെ കടന്നാക്രമിച്ച സാമ്ന പതിനഞ്ച് ദിവസം മുമ്പ് സംഘ് നേതാവ് ദത്താത്രേ ഹൊസ്ബലെ ജയ്പൂരിൽ ഒരു സെൻസേഷണൽ പ്രസ്താവന നടത്തിയിരുന്നുവെന്നും അതിന് രാജ്യത്തിന് ഉത്തരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
''ഗോമാംസം കഴിക്കുന്നവർക്കായി സംഘത്തിന്‍റെ വാതിലുകൾ തുറന്നിരിക്കുന്നു. ഒരു വശത്ത് പശുക്കളെ അറവുശാലയിലേക്ക് കൊണ്ടുപോകാൻ സംഘ് അനുമതി നൽകുമ്പോൾ മറുവശത്ത് മോദി സർക്കാർ പശു ആലിംഗന ദിനത്തിന് ആഹ്വാനം ചെയ്തു. ഗോമാംസം ഭക്ഷിക്കുന്നവരെ സംഘത്തിനകത്ത് പ്രവേശിപ്പിക്കുകയാണെങ്കിൽ, പണ്ട് എന്തിനാണ് അതിന്‍റെ പേരിൽ ആളുകളെ കൊന്നത്.അദാനി വിഷയത്തിൽ ബിജെപി സംസാരിക്കുന്നില്ലെന്നും പാർലമെന്‍റിലെ പ്രസംഗത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സേന മുഖപത്രം കുറ്റപ്പെടുത്തി.