India
Ladli Behna Yojana is BJPs main weapon in Madhya Pradesh to overcome anti-incumbency sentiment caused by price hike, BJP Madhya Pradesh, Ladli Behna Yojana, Madhya Pradesh assembly poll 2023
India

മധ്യപ്രദേശിൽ ലാഡ് ലി ബഹനാ യോജന വജ്രായുധമാക്കി ബി.ജെ.പി

Web Desk
|
11 Nov 2023 2:29 AM GMT

ദീപാവലിയാഘോഷത്തിന്റെ ആദ്യ ദിനമാണ് ധനത്രയോദശി. അന്ന് ലാഡ് ലി ബഹനാ യോജനയുടെ ഗുണഭോക്താക്കള്‍ക്കൊപ്പം ചെലവഴിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

ഭോപ്പാലില്‍നിന്ന് എസ്.എ അജിംസ്: വിലക്കയറ്റം മൂലമുണ്ടായ ഭരണവിരുദ്ധ വികാരം മറികടക്കാൻ മധ്യപ്രദേശിൽ ബി.ജെ.പിയുടെ വജ്രായുധം ലാഡ് ലി ബഹനാ യോജനയാണ്. 23 വയസു മുതൽ അറുപത് വയസു വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,250 രൂപ അക്കൗണ്ടിൽ നൽകുന്നതാണ് പദ്ധതി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ശിവരാജ് സിങ് ചൗഹാന്റെ പിടിവള്ളി ഈ പദ്ധതിയാണ്.

ദീപാവലിയാഘോഷത്തിന്റെ ആദ്യ ദിനമാണ് ധനത്രയോദശി. അന്ന് ലാഡ് ലി ബഹനാ യോജനയുടെ ഗുണഭോക്താക്കള്‍ക്കൊപ്പം ചെലവഴിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. നോർത്ത് ഭോപ്പാൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ മുൻ മന്ത്രിയും ദീർഘകാലം സിറ്റിങ് എം.എൽ.എയുമായ ആരിഫ് അഖീലിന്റെ മകൻ ആത്തിഫിനെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി അലോക് ശർമയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണു പരിപാടി. ശിവരാജ് സിങ് ചൗഹാന് പറയാനുള്ളത് ആ 1,250 രൂപ മാത്രമാണ്.

ഒന്നേകാൽ കോടി പേർ ഗുണഭോക്താക്കളാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും പലർക്കും പണം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. വീണ്ടും അധികാരത്തിലെത്തിയാൽ പിഴവുകൾ തിരുത്തി തുക ഉയർത്തുമെന്നാണ് ശിവരാജ് സിങ് ചൗഹാന്റെ വാഗ്ദാനം. രാജസ്ഥാനിലെയും കർണാടകയിലെ തങ്ങളുടെ പദ്ധതി കോപ്പിയടിച്ചതാണിതെന്ന് കോൺഗ്രസും ആരോപിക്കുന്നു.

Summary: Ladli Behna Yojana is BJP's main weapon in Madhya Pradesh to overcome anti-incumbency sentiment caused by price hike

Similar Posts