India
bombay highcourt
India

'നയപരമായ തീരുമാനം'; രാമക്ഷേത്ര ചടങ്ങിന് അവധി നൽകരുതെന്ന ഹരജി തള്ളി ബോംബെ ഹൈക്കോടതി

abs
|
21 Jan 2024 8:21 AM GMT

സർക്കാർ തീരുമാനത്തിനെതിരെ നാല് നിയമവിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് ദിവസം അവധി അനുവദിച്ച മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി തള്ളി ബോംബെ ഹൈക്കോടതി. അവധി നൽകുന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജിഎസ് കുൽക്കർണി, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ച് ഹരജി തള്ളിയത്. സർക്കാർ തീരുമാനത്തിനെതിരെ നാല് നിയമവിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയിൽ വരുന്നതാണ് അവധി പ്രഖ്യാപനമെന്ന് സുപ്രിംകോടതി വിധികൾ ഉദ്ധരിച്ച് ബഞ്ച് ചൂണ്ടിക്കാട്ടി.

അവധി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ചേർന്നതല്ല എന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ മതവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നത് മതേതര വിശ്വാസത്തിന്റെ ലംഘനമാകില്ലെന്നും രാജ്യത്തിന്റെ മതേതര വിശ്വാസം അത്രയ്ക്ക് ദുർബലമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

Similar Posts