രണ്ട് ഡോസ് പൂര്‍ത്തിയായതിന് ശേഷം ബൂസ്റ്റര്‍ ഡോസ്; പരിഗണനയിലെന്ന് കേന്ദ്രം
|ടെക്‌നിക്കൽ അഡൈ്വസറി കമ്മിറ്റി യോഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക
രാജ്യത്ത് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് പരിഗണനയിലെന്ന് ആരോഗ്യമന്ത്രാലയം. വാക്സിനേഷൻ പൂർത്തിയായതിന് ശേഷം ബൂസ്റ്റർ ഡോസുകൾ നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. രാജ്യത്ത് ഇന്ന് 23,529 പുതിയ കോവിഡ് കേസുകളും 311 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം കേരളത്തിൽ ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 2,46,36,782 പേര്‍ ആദ്യഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനും നല്‍കി കഴിഞ്ഞു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.