India
Bribery equal to collection of black money: Supreme Court,latest national news,കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം ശേഖരിക്കുന്നതിന് തുല്യം: സുപ്രിംകോടതി,
India

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം ശേഖരിക്കുന്നതിന് തുല്യം: സുപ്രിംകോടതി

Web Desk
|
17 May 2023 3:00 PM GMT

നിരീക്ഷണം തമിഴ്‌നാട്‌ എക്‌സൈസ്‌ - വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിക്ക്‌ എതിരായ കേസുകളില്‍

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം ശേഖരിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ കാരണമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. തമിഴ്‌നാട്‌ എക്‌സൈസ്‌ - വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിക്ക്‌ എതിരായ കേസുകളിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ നിയമനങ്ങൾക്ക്‌ കോഴ വാങ്ങിയെന്നാണ്‌ കേസ്. 2022 നവംബറിൽ മന്ത്രിക്കും കേസിലെ മറ്റ്‌ പ്രതികൾക്കും ഇഡി അയച്ച സമൻസ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.


Similar Posts