India
Bride fires in air during wedding in Uttar pradesh Hathras
India

വിവാഹച്ചടങ്ങിനിടെ വെടിയുതിര്‍ത്ത് വധു; കേസെടുത്തതോടെ ഒളിവില്‍

Web Desk
|
10 April 2023 11:20 AM GMT

വധുവിന്റെ ബന്ധുവാണ് ദൃശ്യം പകര്‍ത്തി സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തത്

ഹാഥ്റസ്: വിവാഹച്ചടങ്ങിനിടെ വധു പിസ്റ്റളെടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ 23കാരിയായ വധുവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വധുവും വരനും പരസ്പരം മാല അണിയിച്ച ശേഷം കൂടെയുണ്ടായിരുന്ന ഒരാള്‍ വധു രാഗിനിക്ക് പിസ്റ്റള്‍ കൈമാറുകയായിരുന്നു. രാഗിനി ഉടന്‍ തന്നെ പിസ്റ്റള്‍ മുകളിലേക്ക് ഉയര്‍ത്തി പല റൌണ്ട് വെടിയുതിര്‍ത്തു. വധുവിന്റെ ബന്ധുവാണ് ദൃശ്യം പകര്‍ത്തി സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തത്.

വധുവിനെതിരെ കേസെടുത്തെന്ന് കോട്‍വാലി ഹാഥ്റസ് ജങ്ഷനിലെ എസ്എച്ച്ഒ ഗിരീഷ് ചന്ദ് ഗൗതം പറഞ്ഞു- "ഹാഥ്റസ് ജങ്ഷൻ പ്രദേശത്ത് താമസിക്കുന്ന രാഗിനിക്കെതിരെ ഐപിസി സെക്ഷൻ 25 (9) പ്രകാരം കേസെടുത്തിട്ടുണ്ട്. ആഘോഷത്തിനായി വെടിയുതിര്‍ത്തുവെന്ന കുറ്റമാണ് ചുമത്തിയത്. അറസ്റ്റ് ഭയന്ന് യുവതി ഒളിവിലാണ്. യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. യുവതിക്ക് പിസ്റ്റൾ കൈമാറിയ ആളെയും കണ്ടെത്തും".

ലൈസന്‍സുള്ള തോക്ക് ആണെങ്കില്‍ പോലും ആഘോഷത്തിന്‍റെ ഭാഗമായി വെടിയുതിര്‍ക്കുന്നത് തെറ്റാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്ന് എ.എസ്.പി അശോക് കുമാര്‍ പറഞ്ഞു.


Summary- A video that has gone viral on social media shows a bride holding a pistol and firing several rounds in air. Police have registered a case against the 23-year-old bride

Related Tags :
Similar Posts