ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രഒഴിവാക്കി
|ജില്ലാ ഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചതിനെ തുടന്നാണ് യാത്ര ഒഴിവാക്കിയത്
ഡൽഹി: ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രഒഴിവാക്കി. ജില്ലാ ഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചതിനെ തുടന്നാണ് യാത്ര ഒഴിവാക്കിയത്. സംഘർഷം ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷയിലാണ് നൂഹ് ജില്ല.
കഴിഞ്ഞ തവണ സംഘർഷത്തെ തുടർന്ന് പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്രയാണ് വി.എച്ച്.പി ഇന്ന് നടത്താൻ ശ്രമിച്ചത്. നൽഹേശ്വർ ക്ഷേത്രത്തിൽ നിന്നായിരുന്നു യാത്ര നടത്താൻ തീരുമാനിച്ചത്. എന്നാൽ ജില്ലഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചതിനെ തുടന്ന് യാത്ര ഒഴിവാക്കേണ്ടി വന്നു.
ജില്ലയിൽ പോലീസ് സുരക്ഷാ ശക്തമാമാണ്. കൂടാതെ നാളെ വരെ ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തി. മാധ്യമപ്രവർത്തവരെ അടക്കം നൂഹിൽ തടഞ്ഞ പോലീസ് വി.എച്ച്.പി ദേശിയ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറിനെ ക്ഷത്രത്തിലേക്ക് കടത്തി വിട്ടു.
റാലിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസാണ് വി.എച്ച്.പി നേതാവിന് വഴി ഒരുക്കിയത്. അതിനിടെ മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ വീണ്ടും പോസ്റ്ററുകൾ പതിച്ചു. ബജ്‌രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പേരിലാണ് പോസ്റ്ററുകൾപതിച്ചത്. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്ക് തീയിടുമെന്നും ജീവൻ നഷ്ട്ടമാകുമെന്നും പോസ്റ്ററിൽ ഭീഷണിയുണ്ട്.