India
Bringing JDU and TDP together has not been discussed in India Front: Sharat Pawar,loksabhapoll2024,indiaallaince,bjp,modi,nda,governmentformation,latestnews
India

ജെഡിയുവിനെയും ടിഡിപിയെയും കൂടെക്കൂട്ടുന്ന കാര്യം ഇൻഡ്യ മുന്നണിയിൽ ചർച്ചയായിട്ടില്ല: ശരത് പവാർ

Web Desk
|
5 Jun 2024 9:52 AM GMT

ഇൻഡ്യ മുന്നണിയുടെ യോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് പവാറിന്റെ പ്രതികരണം

ഡൽഹി: സർക്കാർ രൂപീകരിക്കാൻ ജെഡിയുവിനെയും ടിഡിപിയെയും കൂടെക്കൂട്ടുന്ന കാര്യം ഇൻഡ്യ മുന്നണിയിൽ ഇതുവരെ ചർച്ചയായിട്ടില്ലെന്ന് എൻസിപി (എസ്പി) നേതാവ് ശരത് പവാർ. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിനുമായി ഇൻഡ്യ മുന്നണിയുടെ യോഗം ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരാനിരിക്കെയാണ് പവാറിന്റെ പ്രതികരണം.

മോദി സർക്കാറിന്റെ ഭരണത്തോടുള്ള വിയോജിപ്പിനു പുറമേ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് അവരുടെ പരാജയത്തിന് കാരണമായതെന്നും ശരത് പവാർ കുറ്റപ്പെടുത്തി. നടക്കാനിരിക്കുന്ന യോഗത്തിൽ സഖ്യ കക്ഷി നേതാക്കൾ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്സഭയിൽ തുടർച്ചയായ മൂന്നാം തവണയും ഭൂരിപക്ഷം നേടിയതിനെ തുടർന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ, സർക്കാർ രൂപീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. പ്രധാനമന്ത്രി ഇന്ന് രാഷ്ട്രപതിയെ കണ്ട് രാജികത്ത് നൽകി. എൻഡിഎ യോഗം ഇന്ന് വൈകീട്ട് നടക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവരും യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്.



Similar Posts