ഡൽഹി മദ്യനയക്കേസ്: കെ. കവിത സി.ബി.ഐ കസ്റ്റഡിയിൽ
|മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതയ്ക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ട് കോടതി. കവിതയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷ ഡൽഹി കോടതി അംഗീകരിച്ചു. മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതയ്ക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കൂടിയായ കവിതയെ കഴിഞ്ഞ മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഡൽഹിയിലെ റോസ് അവന്യു കോടതി ഇവരെ ഏഴു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 23ന് കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനൽകി. പിന്നീട് ഏപ്രിൽ ഒൻപതു വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു കോടതി.
Summary: Delhi court allows CBI to interrogate BRS leader K Kavitha in liquor case