India
India
മദ്യനയ അഴിമതി: ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി
|6 May 2024 6:54 AM GMT
കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടിക്ക് 100 കോടി കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം.
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡിയും സി.ബി.ഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം തേടി കോടതിയെ സമീപിച്ചത്. നിലവിൽ നാളെ വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടിക്ക് 100 കോടി കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത വാദം. എന്നാൽ കേസിലെ നിർണായക പങ്കുള്ളയാളാണ് കവിത. ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം.