India
മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം: ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ഡൽഹി പൊലീസ്
India

മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം: ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ഡൽഹി പൊലീസ്

Web Desk
|
3 Jan 2022 6:58 AM GMT

അപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് ഡൽഹി പൊലീസിന്റെ നിർദേശം. ബുള്ളി ഭായ് അപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഡൽഹി പൊലീസ് വ്യക്തമാക്കി. ബുള്ളി ഭായ് ആപ് പ്രത്യക്ഷപ്പെട്ട ഗിറ്റ്ഹബിനോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഡൽഹിയിലെ മാധ്യമപ്രവർത്തക ഇസ്മത് ആറയുടെ പരാതിയിലാണ് ഡൽഹി പൊലീസ് സൈബർ സെൽ അന്വേഷണം നടത്തുന്നത്.

വിവിധ രംഗങ്ങളിൽ പ്രശസ്തരായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ വിൽപ്പനക്കെന്ന പേരിൽ ബുള്ളി ഭായ് ആപിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടിയെടുക്കാൻ പൊലീസ് തയാറായത്.

Similar Posts