India
ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്ന് ബൈജൂസ്

Byju's

India

ബൈജൂസിന്റെ നിലവിലെ മൂല്യം പൂജ്യ​മെന്ന് എച്ച്.എസ്.ബി.സി

Web Desk
|
8 Jun 2024 5:16 AM GMT

നിയമപോരാട്ടങ്ങൾക്കിടയിലും ജീവനക്കാർക്ക് പ്രതിമാസം ശമ്പളം പോലും നൽകാൻ ബുദ്ധിമുട്ടുകയാണ് എഡ്‌ടെക് സ്ഥാപനം

മുംബൈ: ഒരുകാലത്ത് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ലോകത്തെ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്റെ ഇപ്പോഴത്തെ മൂല്യം പൂജ്യമാണെന്ന് എച്ച്.എസ്.ബി.സി. ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സിയുടെ ഗവേഷണ റിപ്പോർട്ടിലാണ് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ബൈജൂസ് പൂജ്യത്തിലെത്തിയതെന്ന് വിലയിരുത്തിയിരിക്കുന്നത്.

‘നിരവധി കേസുകളാണ് ബൈജൂസിന്റെ പേരിലുള്ളത്. അതിനൊപ്പം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയുള്ളത്. അതുൾപ്പടെ പരിഗണിച്ചാണ് ബൈജുവിന്റെ ഓഹരിക്ക് പൂജ്യം മൂല്യം നൽകുന്നതെന്ന് എച്ച്എസ്ബിസി പറയുന്നു.

നിയമപോരാട്ടങ്ങൾക്കിടയിലും ജീവനക്കാർക്ക് പ്രതിമാസം ശമ്പളം പോലും നൽകാൻ ബുദ്ധിമുട്ടുകയാണ് എഡ്‌ടെക് സ്ഥാപനം.ബൈജൂസ് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ഞങ്ങളും മറ്റ് ഷെയർഹോൾഡർമാരും സ്ഥിതി മെച്ചപ്പെടുത്താൻ എല്ലാ ദിവസവും പ്രവർത്തിക്കുകയാണെന്ന് കമ്പനിയുമായി ബന്ധ​പ്പെട്ട പ്രമുഖൻ പറഞ്ഞു.

അ​തെ സമയം ബൈജൂസിന്‍റെ തലപ്പത്തേക്ക് വീണ്ടും സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എത്തി. സി.ഇ.ഒ അർജുൻ മോഹൻ രാജിവച്ചതിനെത്തുടർന്ന് സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ബൈജു രവീന്ദ്രന്‍ കൈകാര്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

Related Tags :
Similar Posts