India
CAA final draft likely to be ready by March 30, 2024
India

പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് 2024 മാർച്ച് 30നകം: കേന്ദ്രമന്ത്രി

Web Desk
|
27 Nov 2023 5:46 AM GMT

കഴിഞ്ഞ രണ്ട് വർഷമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അജയ് മിശ്ര പറഞ്ഞു.

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാർച്ച് 30നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കഴിഞ്ഞ രണ്ട് വർഷമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില പ്രശ്‌നങ്ങൾ പരിഹരിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിലെ മതപീഡനത്തിൽനിന്ന് രക്ഷപ്പെട്ട ആളുകൾ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തിന്റെ പൗരത്വ അവകാശങ്ങൾ ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. താക്കൂർനഗറിൽ മതുവ സമുദായത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതാണ്. ലോക്‌സഭയിൽനിന്ന് ചട്ടം രൂപീകരിക്കുന്നതിന് 2024 ജനുവരി ഒമ്പത് വരെ സമയപരിധിയുണ്ട്. രാജ്യസഭാ സമിതിക്ക് 2024 മാർച്ച് 30 വരെയും സമയപരിധിയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പൗരത്വ ഭേദഗതിയും മതുവ സമുദായത്തെയും മാത്രമാണ് ഓർത്തതെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts