India
ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലികാവകാശമല്ല: അലഹബാദ് ഹൈക്കോടതി
India

ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലികാവകാശമല്ല: അലഹബാദ് ഹൈക്കോടതി

Web Desk
|
6 May 2022 5:39 PM GMT

ബാങ്ക് വിളി ഇസ്‌ലാമിലെ അവിഭാജ്യ ഘടകമാണെങ്കിലും അത് ഉച്ചഭാഷിണിയിലൂടെ നൽകുന്നത് മതത്തിന്റെ ഭാഗമല്ലെന്നും കോടതി

മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. നൂരി മസ്ജിദിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്കു വിളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബുദൗൺ ജില്ലയിലെ ഇർഫാൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.കെ. വിദ്‌ല, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശമുന്നയിച്ചത്.

ബാങ്ക് വിളി ഇസ്‌ലാമിലെ അവിഭാജ്യ ഘടകമാണെങ്കിലും അത് ഉച്ചഭാഷിണിയിലൂടെ നൽകുന്നത് മതത്തിന്റെ ഭാഗമല്ല. മുമ്പും പല കോടതികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജിയിലെ ആവശ്യം തെറ്റിദ്ധരണാജനകമായതിനാൽ ഹരജി തള്ളുകയാണെന്നും കോടതി പറഞ്ഞു.

Similar Posts