India
India
വിജയഘോഷയാത്ര നടത്തിയ എസ്.പി എം.എൽ.എ ഇർഫാൻ സോളങ്കിക്കെതിരെ കേസ്
|12 March 2022 11:49 AM GMT
രണ്ട് ഡസനോളം വാഹനങ്ങൾക്കൊപ്പം കാൺപൂരിന്റെ ഹൃദയഭാഗമായ ചമൻഗഞ്ചിലെത്തിയ എം.എൽ.എ പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു.
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയഘോഷയാത്ര നടത്തിയ സമാജ്‌വാദി പാർട്ടി എം.എൽ.എ ഇർഫാൻ സോളങ്കിക്കും 500 പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് റാലി നടത്തിയതിനാണ് കേസ്.
രണ്ട് ഡസനോളം വാഹനങ്ങൾക്കൊപ്പം കാൺപൂരിന്റെ ഹൃദയഭാഗമായ ചമൻഗഞ്ചിലെത്തിയ എം.എൽ.എ പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. ആളുകൾ വർധിച്ചതോടെ പൊലീസ് റാലിക്ക് നിരോധനമുള്ള കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും എം.എൽ.എയും അനുയായികളും അത് അംഗീകരിക്കാൻ തയ്യാറായില്ല.
ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ എം.എൽ.എ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പരിശോധിച്ച് ഇവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.