India
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍; നടപടി ഇ.ഡി റെയ്ഡിന് പിന്നാലെ
India

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍; നടപടി ഇ.ഡി റെയ്ഡിന് പിന്നാലെ

Web Desk
|
25 Aug 2022 4:04 AM GMT

100 കോടി രൂപയുടെ അനധികൃത ഖനനക്കേസിൽ പ്രേം പ്രകാശിന്റെ ജാര്‍ഖണ്ഡിലെ വസതിയിൽ പരിശോധന നടത്തുന്നതിനിടെയാണ് തോക്കുകൾ കണ്ടെത്തിയത്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായി അറസ്റ്റില്‍. പ്രേംപ്രകാശ് എന്ന സെക്രട്ടറിയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തോക്ക് കൈവശം വെച്ചതിന്റെ വിവരം കൈമാറാത്തതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ത് സോറനുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.

100 കോടി രൂപയുടെ അനധികൃത ഖനനക്കേസിൽ പ്രേം പ്രകാശിന്റെ ജാര്‍ഖണ്ഡിലെ വസതിയിൽ പരിശോധന നടത്തുന്നതിനിടെയാണ് തോക്കുകൾ കണ്ടെത്തിയത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാന വ്യാപമായി ഇഡി റെയ്ഡ് നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്. മുഖ്യമന്ത്രി ഹേമന്ത് സോറെന്റെ അനുയായി പ്രേം പ്രകാശ് വാടകയ്ക്ക് എടുത്ത വീട്ടിലെ അലമാരിയിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്.

അതേസമയം പ്രേംപ്രകാശിനെ എന്‍ഐഎ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനി ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് സോറന്‍. ഇതിനിടെയാണ് സെക്രട്ടറിയുടെ അറസ്റ്റ്. അനധികൃത ഖനന കേസിൽ പ്രേം പ്രകാശിന്റെ സ്ഥലങ്ങൾ കൂടാതെ ജാർഖണ്ഡ്, ബിഹാർ, തമിഴ്‌നാട്, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിലും എൻ.സി.ആർ പരിശോധന നടത്തുന്നുണ്ട്. ഈ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറനും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.

Summary- CBI arrests CM Hemant Soren's aide Prem Prakash

Related Tags :
Similar Posts