India
36 ലക്ഷത്തിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ സി.ബി.ഐ കേസ്
India

36 ലക്ഷത്തിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ സി.ബി.ഐ കേസ്

Web Desk
|
14 March 2022 12:09 PM GMT

36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ കേസ്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇ.ഡി അസിസ്റ്റന്റ് ഡറക്ടർ രാജ്കുമാർ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്.

2016 ഏപ്രിലിൽ രാജ് കുമാറിന്റെ പേരിൽ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 2020 മാർച്ചിൽ 57 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടായിരുന്നു.ഇക്കാലയളവിൽ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയായി. 1.16 കോടിയായിരുന്നു ചെലവെന്ന് സി.ബി.ഐ കണ്ടെത്തി. ഭാര്യയുമായി ചേർന്ന് 37 ലക്ഷം രൂപ അനധികൃകതമായി സമ്പാദിച്ചെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് മനസ്സിലാക്കിയതായി സി.ബി.ഐ എഫ്ഐആറിൽ പറയുന്നു.

നിലവിൽ ഗുവാഹത്തിയിലാണ് റാം ജോലി ചെയ്യുന്നത്. അഴിമതി വിരുദ്ധ നിയമം, ക്രിമിനൽ ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് റാമിന് എതിരെ കേസെടുത്തിരിക്കുന്നത്.

Similar Posts