India
News Click
India

ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസ്; എഡിറ്ററുടെ വസതിയിൽ അടക്കം പരിശോധന

Web Desk
|
11 Oct 2023 5:17 AM GMT

വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുക.

ഡൽഹി: ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുക. ന്യൂസ്‌ ക്ലിക് ഓഫിസിലും എഡിറ്ററുടെ വസതിയിലും അന്വേഷണസംഘം പരിശോധന നടത്തി.

യു.എ.പി.എ കേസിൽ അറസ്റ്റിലായ ന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്‌തയെയും സ്ഥാപനത്തിന്‍റെ എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും കോടതി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് ഇരുവരെയും ഈമാസം മൂന്നിന് ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts