India
ആർ ജി കർ ആശുപത്രി മുൻ പ്രിൻസിപ്പലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.​​ഐ
India

ആർ ജി കർ ആശുപത്രി മുൻ പ്രിൻസിപ്പലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.​​ഐ

Web Desk
|
24 Aug 2024 11:26 AM GMT

നിലവിൽ ഡോക്ടറുടെ നുണപരിശോധന നടക്കുകയാണ്

കൊൽക്കത്ത: കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പലിനെതിരെ സി.ബി.​​ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ അഴിമതിക്കേസിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവിൽ ഡോക്ടറുടെ നുണപരിശോധന നടക്കുകയാണ്. ഘോഷിന്റെ കാലത്ത് ആശുപത്രിയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ​സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി വെളളിയാഴ്ച എസ്.ഐ.ടിയോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാ​ലെ എസ്.ഐ.ടിയിൽ നിന്ന് സി.ബി.ഐ ചില രേഖകൾ ശേഖരിച്ചിരുന്നു. ഇതുപരിശോധിച്ചതിന് ശേഷമാണ് സി.ബി.​ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Similar Posts