India
CBI seals Balasore station engineer’s home amid Odisha train crash probe
India

ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വെ എഞ്ചിനീയറുടെ വീട് സി.ബി.ഐ സീൽ ചെയ്തു

Web Desk
|
20 Jun 2023 5:28 AM GMT

സി.ബി.ഐ സംഘം എത്തിയപ്പോള്‍ എഞ്ചിനീയറുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വെ ജൂനിയർ എഞ്ചിനീയറുടെ വീട് സി.ബി.ഐ സീൽ ചെയ്തു. സിഗ്നലിങ് ജൂനിയർ എഞ്ചിനീയര്‍ അമീർ ഖാന്‍ താമസിച്ചിരുന്ന വാടക വീടാണ് സീൽ ചെയ്തത്.

സി.ബി.ഐ സംഘം തിങ്കളാഴ്ച അമീർ ഖാന്‍റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അമീര്‍ ഖാനോ കുടുംബമോ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് സി.ബി.ഐ സംഘം വീട് സീല്‍ ചെയ്യുകയായിരുന്നു. അമീര്‍ ഖാനെ സി.ബി.ഐ നേരത്തെ ചോദ്യംചെയ്തതായി സൂചനയുണ്ട്.

ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 292 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. അപകടം നടന്ന ബഹനഗ ബസാർ റെയിൽവെ സ്റ്റേഷൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് സന്ദർശിക്കും.

Summary- The Central Bureau of Investigation (CBI), probing the Odisha triple train accident, on Monday sealed the house of the Soro section Signal Junior Engineer in Balasore

Similar Posts