India
സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന്; പ്രഖ്യാപനം 2 മണിക്ക്
India

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന്; പ്രഖ്യാപനം 2 മണിക്ക്

Web Desk
|
30 July 2021 5:46 AM GMT

ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്ന

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം. http://www.cbse.gov.in, https://cbseresults.nic.in/ സൈറ്റുകളിൽ ഫലം ലഭ്യമാകും.

കോവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് പ്രീ ബോർഡ് പരീക്ഷകളുടെ മാർക്ക് പരിഗണിക്കും. പ്രാക്ടിക്കൽ, യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കാണ് പരിഗണിക്കുക.

ഇതിന് പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാർക്കും പരിഗണിക്കുന്ന വിധമാണ് ഫോർമുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ അഞ്ചു പേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാർക്കാണ് പരിഗണിക്കുക എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മാനദണ്ഡത്തിൽ നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു.

Similar Posts