India
India
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിര്‍ണയത്തിന് പുതിയ മാര്‍ഗരേഖ
|5 July 2021 4:13 PM GMT
ഒരു അധ്യയന വർഷത്തെ രണ്ടു ടേമുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം.
2021-22 അധ്യയന വർഷത്തേക്കുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിർണയത്തിന് സി.ബി.എസ്.ഇ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഒരു അധ്യയന വർഷത്തെ രണ്ടു ടേമുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം.
ആദ്യ പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിലായും രണ്ടാമത്തേത് മാർച്ച്- ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്ന് സി.ബി.എസ്.ഇ ബോര്‍ഡ് അറിയിച്ചു. പരീക്ഷകൾക്ക് 90 മിനിട്ടാണ് ദൈർഘ്യം. ചോദ്യപേപ്പർ തയ്യാറാക്കി ബോര്‍ഡ് സ്കൂളുകളിലേക്കയക്കും.
പുറത്തുനിന്നുള്ള നിരീക്ഷകരുടെ മേൽനോട്ടത്തിലാകും പരീക്ഷകൾ. കഴിഞ്ഞ വർഷങ്ങളിൽ കോവിഡിനെ തുടർന്ന് പരീക്ഷകൾ നടത്താനാവാതെ വരികയും മൂല്യനിർണയം പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.