India
India
ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും രാജ്യം വിട നൽകുന്നു; വിലാപയാത്ര പുരോഗമിക്കുന്നു
|10 Dec 2021 9:57 AM GMT
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് ബ്രാർ സ്ക്വയറിലേക്ക് നടക്കുന്ന വിലാപ യാത്ര കടന്നുപോകുന്ന വീഥിക്ക് ഇരുവശവും നിരവധിപേരാണ് പുഷ്പങ്ങളുമായി അന്ത്യോമപചാരം അർപ്പിക്കാനെത്തുന്നത്.
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും രാജ്യം വിട നൽകുന്നു.
ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വൈകിട്ട് നാലരയ്ക്ക് സംസ്‌കരിക്കും . പൂർണ സൈനിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്.
ഇരുവരുടെയും മൃതദേഹം വിലാപയാത്രയായി അൽപ്പസമയത്തിനകം ഡൽഹി ബ്രാർ സ്‌ക്വയറിലെത്തിക്കും. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് ബ്രാർ സ്ക്വയറിലേക്ക് നടക്കുന്ന വിലാപ യാത്ര കടന്നുപോകുന്ന വീഥിക്ക് ഇരുവശവും നിരവധിപേരാണ് പുഷ്പങ്ങളുമായി അന്ത്യോമപചാരം അർപ്പിക്കാനെത്തുന്നത്.