വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ ആഘോഷം
|പാർട്ടി പ്രവർത്തകർ ധോളും നാഗരുമായി ഒത്തുകൂടി
ഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങും മുന്‍പെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ ആഘോഷം തുടങ്ങി. പാർട്ടി പ്രവർത്തകർ ധോളും നാഗരുമായി ഒത്തുകൂടി.എക്സിറ്റ് പോള്‍ പ്രവചനത്തില്‍ വിശ്വസിച്ചാണ് കോണ്‍ഗ്രസിന്‍റെ ആഘോഷം. ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള എക്സിറ്റ് പോളുകള്‍ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കോണ്‍ഗ്രസിനാണ് ആദ്യലീഡെങ്കില്‍ പിന്നീട് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജെ.ഡി.എസ് 10 സീറ്റിലും മറ്റുള്ളവര്‍ 1 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 120 സീറ്റുകളോടെ മികച്ച ഭൂരിപക്ഷം നേടുമെന്നാണ് നേതാക്കളുടെ പ്രവചനം.
ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ സർവേകളുടെയും പ്രവചനം. 140 സീറ്റുകൾ വരെ കോൺഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവേകളും പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ് കളത്തിലാകും തീരുമാനങ്ങൾ.
#WATCH | Celebration begins at the Congress office in Delhi ahead of the counting of votes for the 224 seats in the Karnataka Legislative Assembly elections held on May 10.#KarnatakaElectionResults2023 pic.twitter.com/FCSZrwv01C
— ANI (@ANI) May 13, 2023