India
India
"സീരിയൽ മേഖലയിൽ സെൻസറിങ് വേണം"; വനിതാ കമ്മിഷൻ
|18 Nov 2024 4:35 AM GMT
"തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലെത്തുന്നു"
എറണാകുളം: സീരിയൽ മേഖലയിൽ സെൻസറിങ് ആവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങൾ സീരിയൽ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട്. 2017 -18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. അന്ന് താനല്ല വനിതാ കമ്മീഷൻ അധ്യക്ഷ, അതിനാൽ ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.