India
caa india

പ്രതീകാത്മക ചിത്രം 

India

ബംഗാളിലും സിഎഎ നടപ്പാക്കി കേന്ദ്രം; ആദ്യഘട്ടത്തില്‍ അപേക്ഷിച്ചവര്‍ക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി

Web Desk
|
29 May 2024 4:13 PM GMT

കഴിഞ്ഞതവണ വിവിധ സംസ്ഥാനങ്ങളിലായി 300 പൗരത്വ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്

ഡല്‍ഹി: ബംഗാളിൽ പൗരത്വത്തിന് അപേക്ഷ നൽകിയവർക്ക് കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുളളവര്‍ക്ക് പൗരത്വം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് മുന്‍പാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

കഴിഞ്ഞതവണ വിവിധ സംസ്ഥാനങ്ങളിലായി 300 പൗരത്വ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്. പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായി ഡൽഹിയിൽ കഴിഞ്ഞിരുന്ന 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല സർട്ടിഫിക്കറ്റ് കൈമാറിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വം നൽകുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, സിഎഎക്കെതിരായ ഹരജി സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. ഹരജികളിൽ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല.

മാർച്ച് 11നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. നിയമം പ്രാബല്യത്തിൽ വന്നതുമുതൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

2019ലാണ് പാ​കി​സ്താ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ മൂ​ന്ന് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കാ​ൻ പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​യ​മം പാർലമെന്‍റ് പാസാക്കിയത്. 2020 ജ​നു​വ​രി 10ന് ​നി​യ​മം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി.

നി​യ​മ​പ്ര​കാ​രം 2014 ഡി​സം​ബ​ർ 31നു​മു​മ്പ് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ജ​യി​ൻ, ബു​ദ്ധ, പാ​ഴ്സി, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് പൗ​ര​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. പൗ​ര​ത്വ​ത്തി​നാ​യി മ​തം പ​രി​ഗ​ണി​ക്കു​ന്ന​തും നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് മു​സ്‍ലിം​ക​ളെ ഒ​ഴി​വാ​ക്കി​യ​തും വി​വേ​ച​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഇത് കാരണമായി. രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധമാണ് അ​ര​ങ്ങേ​റി​യത്.

Similar Posts