India
India
ഡൽഹി അധികാര തർക്കത്തിൽ പുതിയ ഓർഡിനൻസുമായി കേന്ദ്രം; സ്ഥലംമാറ്റത്തിനും നിയമനത്തിനും പ്രത്യേക അതോറിറ്റി
|19 May 2023 6:48 PM GMT
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ.
ന്യൂഡൽഹി: ഡൽഹിയിലെ അധികാരത്തർക്കത്തിൽ സുപ്രിംകോടതി വിധിയിലൂടെ ഡൽഹി സർക്കാരിന് കിട്ടിയ അധികാരം മറികടക്കാൻ പുതിയ ഓർഡിനൻസുമായി കേന്ദ്രം രംഗത്ത്. സ്ഥലംമാറ്റം, നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചുള്ള ഓർഡിനൻസ് കേന്ദ്രം പുറപ്പെടുവിച്ചു.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ. ഇവരുടെ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ ഇനിയിത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ എന്നാണ് ഓർഡിൻസിൽ പറയുന്നത്.
അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്. ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ഓർഡിനൻസ് പറയുന്നു. സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് ഡൽഹി സർക്കാരിനാണ് പൂർണ അധികാരമെന്നായിരുന്നു സുപ്രിംകോടതി. സംസ്ഥാനത്തിന്റെ ഈ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ ഓർഡിനൻസ്.