ഉള്ളിയുടെ വില വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുമായി കേന്ദ്രം
|ഉള്ളിവില വര്‍ധിക്കുന്ന പണപ്പെരുപ്പത്തിന് കാരണമാവുമെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണില്‍ രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു.
ഉള്ളിയുടെ വില വര്‍ധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചു. രണ്ട് ലക്ഷം ടണ്‍ ഉള്ളി കേന്ദ്രം കരുതല്‍ ശേഖരമായി സൂക്ഷിച്ചതായാണ് പുറത്തുവരുന്ന വിവരം. ഉള്ളിയുടെ വില വര്‍ധിക്കുന്നത് സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.
സെപ്റ്റംബര്‍ മാസത്തിലാണ് സാധാരണ ഉള്ളിവില വര്‍ധിക്കുന്നത്. ഈ മാസത്തിലാണ് ഉള്ളികൃഷി ആരംഭിക്കുന്നത്. പിന്നീട് മൂന്ന് മാസത്തിന് ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്പോള്‍ മാത്രമേ വില കുറയുകയൂള്ളു. ഈ സമയം ഉള്ളിവില വര്‍ധിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.
ഉള്ളിവില വര്‍ധിക്കുന്ന പണപ്പെരുപ്പത്തിന് കാരണമാവുമെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണില്‍ രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.